സിയാച്ചിനില്‍ സംഭവിക്കുന്ന ഈ ദുരന്തങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് നില്‍ക്കേണ്ട സമയമായെന്നു പാക് ഹൈക്കമ്മിഷണര്‍

single-img
13 February 2016

alignthoughts-We-do-the-difficult-as-a-routine.-The-impossible-may-take-a-little-longer

സിയാച്ചിനില്‍ സംഭവിക്കുന്ന ഈ ദുരന്തങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് നില്‍ക്കേണ്ട സമയമായെന്നു പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത്. സിയാച്ചിന്‍ അപകടത്തില്‍ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ മരണം ഇന്ത്യയിലേതുപോലെ തന്നെ പാകിസ്ഥാനിലെ മുഴുവന്‍ ജനങ്ങളെയും ദു:ഖത്തിലാഴ്ത്തിയെന്നും ആരുടേതായാലും ഇനിയൊരു ജീവന്‍ അവിടെ പൊലിയരുതെന്നും അബ്ദുല്‍ ബാസിത് പറഞ്ഞു.

സിയാച്ചിനിലെ മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട് ആറുദിവസത്തിനുശേഷം കണ്ടെത്തിയ ഹനുമന്തപ്പ ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ വെച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതും ശ്വാസ തടസവുമാണ് മരണ കാരണം.

സിയാച്ചിനില്‍ തുടരുന്ന ഇരുരാജ്യങ്ങളിലേയും സൈനികരുടെ മരണത്തില്‍ തങ്ങള്‍ അതീവ ദു:ഖിതരാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്താന്‍ ശ്രമങ്ങളുണ്ടാവണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.