വഴിയില്‍ നിന്നും കിട്ടിയ അഞ്ചരലക്ഷം രൂപ ഉടമയെകണ്ടെത്തി തിരിച്ചേല്‍പ്പിച്ച് പാലാക്കണ്ടം സ്വദേശി റോയി

single-img
13 February 2016

Roy

സത്യസന്ധതയ്ക്ക് വിട്ടുവീഴ്ചയില്ല. ഏതെങ്കിലും തരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇടുക്കി പാലാക്കണ്ടം കല്ലാശാരിപ്പറമ്പില്‍ റോയി തയാറുമല്ല. റോയിയുടെ ഈ നിലപാട് ഒന്നുകൊണ്ടു തന്നെയാണ് വഴിയില്‍ നിന്നും കളഞ്ഞുകിട്ടയ അഞ്ചരലക്ഷത്തോളം രൂപ ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം മരുന്നുവാങ്ങാന്‍ കാശില്ലാതെ ബുദ്ധിമുട്ടിയ അവസ്ഥയിലും അതിന്റെ യഥാര്‍ത്ഥ ഉടമയെതന്നെ തേടിയെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പുറ്റടിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ പണം വഴിയില്‍ നഷ്ടപ്പെട്ടത്. ബാഗിനുള്ളില്‍ 5,26,000 രൂപ യുണ്ടായിരുന്നു. ബാഗ് കിട്ടിയ റോയി അതിന്റെ യുള്ളില്‍ ഉള്ളില്‍ പണമാണെന്നു മനസ്സിലായതോടെ മാധ്യമങ്ങളിലൂടെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനിടെ പണം നഷ്ടപ്പെട്ടയാളുടെ പേരുവിവരം ലഭിച്ചതോടെ ഓട്ടോ തൊഴിലാളികളുടെ സാന്നിധ്യത്തില്‍ പണം കലക്ഷന്‍ ഏജന്റിനു മറായി കൈമാറുകയായിരുന്നു.

ഹൃദയ വാല്‍വിനുണ്ടായ ബ്ലോക്ക് ജീവിതം തന്നെ തിരിച്ചെടുക്കുമെന്ന അവസ്ഥയിലും പതറാതെ പൊരുതിയവനാണ് റോയ്. ഏതാനും വര്‍ഷംമുന്‍പു ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനാകുകയും ചെയ്തു. റോയിയുടെ ജീവിതത്തിലെ ആദ്യത്തെ സംംഭവമല്ല ഈ നന്മ. വര്‍ഷങ്ങള്‍ക്കു മുന്‍പ് 50,000 രൂപയടങ്ങിയ ബാഗ് റോയി ഉടമയെ തേടിപ്പിടിച്ചു നല്‍കിയിട്ടുണ്ട്.

അന്ന് ആ സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ മറായിയെ സഹായിക്കാന്‍ സഹായഹസ്തവുമായി പലരുമെത്തിയിരുന്നു. സ്വകാര്യ ചാനലിലെ പ്രതിവാര പരിപാടിയിലൂടെ റോയിയുടെ പ്രയാസം മനസ്സിലാക്കിയ പലരും സഹായം നല്‍കുകയായിരുന്നു. ഒരു കമ്പനിയുടമ ഒന്നരലക്ഷം രൂപയാണു സഹായമായി നല്‍കിയത്. അങ്ങനെ രണ്ടരലക്ഷത്തോളം ചെലവില്‍ ഹൃദയവാല്‍വ് ശസ്ത്രക്രിയ നടത്തിയതോടെയാണു റോയി ജിവിതത്തിലേക്കു തിരിച്ചുവന്നത്.

റോയിക്ക് ഭാരപ്പെട്ട ജോലികള്‍ ഇപ്പോഴും ചെയ്യാന്‍ കഴിയില്ല. ഓട്ടോ ഓടിച്ചു കുടുംബം പുലര്‍ത്തുന്നതിനിടയിലും നന്മ കൈവിടാതെ മുന്നോട്ടു പോകാന്‍ റോയിക്ക് കഴിയുന്നതും തന്റെ മനസ്സിന്റെ നിശ്ചയദാര്‍ഡ്യം ഒന്നുകൊണ്ടു മാത്രം.