ഏപ്രില്‍ 27-ന്‌ സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് സോളാര്‍ കമ്മീഷന്‍ അധ്യക്ഷന്‍

single-img
12 February 2016

downloadഏപ്രില്‍ 27-ന്‌ സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് സോളാര്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി.ശിവരാജന്‍.റിപ്പോര്‍ട്ട്സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 39 സാക്ഷികളെ ഇനി വിസ്തരിക്കാനുണ്ട്. നിരവധി രേഖകളും ശേഖരിക്കണം. നിലവിലെ കാലവധിയായ ഏപ്രില്‍ 27 ന് മുമ്പ് തട്ടികൂട്ട് റിപ്പോര്‍ട്ട് മാത്രമെ നല്‍കാനാവു. നിജസ്ഥിതി പുറത്ത് വരണമെങ്കില്‍ കൂടുതല്‍ സമയം വേണമെന്നും കമ്മീഷന്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് കാലാവധി നീട്ടുന്നതിനെ സംബന്ധിച്ച് എല്ലാ കക്ഷികളും അഭിപ്രായം അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ചൊവ്വാഴ്ച്ച കാലാവാധി നീട്ടണമെന്ന ആവശ്യം കമ്മീഷന്‍ സര്‍ക്കാരിനെ അറിയിക്കും.