പമ്പാനദിയില്‍ മുങ്ങിത്താന്ന ഇഹ്‌സാന്‍ മുഹമ്മദ് ഹാരിസിനെ സ്വന്തം ജീവന്‍ പണയംവെച്ച് ജീവിതത്തിലേക്ക് വലിച്ചുകയറ്റിഓട്ടോഡ്രൈവര്‍ സുഭാഷ്

single-img
12 February 2016

Subhash

മരണത്തെ മുഖാമുഖം കണ്ട് പമ്പാനദിയില്‍ മുങ്ങിത്താന്ന വിദ്യാര്‍ഥിക്കു രക്ഷകനായി ഓട്ടോഡ്രൈവര്‍. കഴിഞ്ദിവസം പമ്പാനദിയില്‍ മുങ്ങിമരിച്ച എടത്വ ചക്കാലയ്ക്കല്‍ കുരുവിള ജേക്കബിന്റെ മകന്‍ അരുണ്‍ ജേക്കബ് കുരുവിളയുടെ (20) സഹപാഠി ആലപ്പുഴ സ്വദേശി ഇഹ്‌സാന്‍ മുഹമ്മദ് ഹാരിസി(20)നെയാണ് ഓട്ടോത്തൊഴിലാളിയായ സുഭാഷ് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.

എടത്വ സ്റ്റാന്‍ഡിലെ ഓട്ടോത്തൊഴിലാളിയായ എടത്വ നൂറ്റെട്ടുംചിറ തുരുത്തിചിറ വീട്ടിലെ സുഭാഷ് തന്റെ ഭാര്യയോടും മകനോടുമൊപ്പം കുടുംബവീട്ടിലേക്ക് പോകവേയാണ് നദിയില്‍ മുങ്ങിത്താഴുന്ന വിദ്യാര്‍ത്ഥിയെ കണ്ടത്. നിലവിളി കേട്ട് വണ്ടി നിര്‍ത്തി കാര്യമറിഞ്ഞ വിദ്യാര്‍ഥിയെ രക്ഷപെടുത്താന്‍ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. സാഹസികമായി നീന്തി ഇഹ്‌സാനെ കൈയ്യില്‍ പിടിച്ച് ചക്കാലയ്ക്കല്‍ കടവില്‍ അടുപ്പിച്ചാണ് സുഭാഷ് രക്ഷഇച്ചത്.

എന്നാല്‍ ഈ സമയം നദിയുടെ ആഴങ്ങളില്‍ മുങ്ങിതാഴ്ന്ന അരുണിനെക്കുറിച്ച് സുഭാഷ് അറിഞ്ഞിരുന്നില്ല. കരയ്ക്കടുത്തശേഷമാണ് ഇര്‍ഫാന്‍ അരുണ്‍ നദിയിലാണെന്ന കാര്യം പറയുന്നത്. പിന്നീട് നാട്ടുകാരുടെ തെരച്ചിലിലാണ് അരുണിന്റെ മൃതദേഹം പമ്പനദിയില്‍ നിന്ന് കണ്ടുകിട്ടിയത്. സുഭാഷ് നദിയില്‍നിന്ന് ഇഹ്‌സാനെ രക്ഷപെടുത്തുന്ന സമയത്ത് പ്രിയ അരുണ്‍ ഇഹ്‌സാന്റെ കാലില്‍ പിടിച്ച് കിടക്കുകയായിരുന്നു.

മരണപെട്ട അരുണ്‍ ജേക്കബ് കുരുവിളയും, ഇഹ്‌സാനും എംജി യൂണിവേഴ്‌സിറ്റി റീജനല്‍ സെന്റര്‍ പത്തനംതിട്ടയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് ആപ്ലിക്കന്റ് സയന്‍സ് വിദ്യാര്‍ഥികളാണ്.