ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജി; ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ലെന്ന് സുപ്രീം കോടതി

single-img
12 February 2016

sabarimala

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സുപ്രധാനവിധി. ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ലെന്ന് സുപ്രീം കോടതി.

ഭഗവാന് ആണ്‍-പെണ്‍ വിവേചനമില്ല. ഭഗവദ്ഗീതയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയത പുരുഷന് മാത്രമാണോ എന്നും കോടതി ചോദിച്ചു. കേസില്‍ കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചു.

മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍ കെ രാമമൂര്‍ത്തി എന്നിവരെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.