സര്‍ക്കാര്‍ ബസുകള്‍ കുറഞ്ഞ നിരക്ക് ആറുരൂപയാക്കിയതിനു പിന്നാലെ തന്റെ പത്തു ബസിന്റേയും കുറഞ്ഞ നിരക്ക് 5 രൂപയാക്കി കുറച്ച് മുബാറക് ബസ് ഉടമ റസാക്ക്

single-img
12 February 2016

Mubarak

സ്വകാര്യ ബസുടമ ഇന്ധന വിലയില്‍ കുറവുണ്ടായതോടെ കുറഞ്ഞ ബസ് യാത്രാ നിരക്ക് അഞ്ചു രൂപയാക്കി മാതൃകയായി. കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി സര്‍വീസില്‍ കുറഞ്ഞ നിരക്ക് ആറുരൂപയാക്കി കുറയ്ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് തൊട്ടുപിന്നാലെയാണ് സ്വകാര്യ ബസുടമയുടെ തീരുമാനം.

മുബാറക്ക് ട്രാവല്‍സാണ് ഇന്നലെ മുതല്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് ആരംഭിച്ചത്. വണ്ടിപ്പെരിയാര്‍ സ്വദേശി റസാക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. മിനിമം നിരക്കിനൊപ്പം മറ്റു ടിക്കറ്റുകള്‍ക്കും ആനുപാതികമായ കുറവ് വരുത്തിയാണ് മുബാറക് ഓടുന്നത്.

10 ബസുകളാണ് കമ്പനിയുടേതായി സര്‍വീസ് നടത്തുന്നത്. കുമളിയില്‍ നിന്ന് എറണാകുളം, കോട്ടയം, ഉപ്പുതറ, വാഗമണ്‍, ഏലപ്പാറ, ആനക്കുഴി, കൊടുവ, ചെങ്കര, പശുപ്പാറ, തേങ്ങാക്കല്ല് തുടങ്ങി 30 ലധികം റൂട്ടുകളില്‍ ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്.

യാത്രാ നിരക്ക് കുറച്ചെന്നു വ്യക്തമാക്കിയുള്ള പരസ്യം പതിച്ചുകൊണ്ടാണ് എല്ലാ ബസുകളും കഴിഞ്ഞദിവസം നിരത്തിലിറങ്ങിയത്.