50 പന്തില്‍ 83 റണ്‍സെടുത്ത സെവാഗിന്റെ മികവില്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗില്‍ ജെമിനി അറേബ്യന്‍സ് ഫൈനലില്‍

single-img
12 February 2016

Sevag

ക്രിക്കറ്റില്‍ അവിശ്വസനീയ പ്രകടനം തുടരുന്ന വീരേന്ദ്ര സെവഗിന്റെ മികവില്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗില്‍ ജെമിനി അറേബ്യന്‍സ് ഫൈനലില്‍. സഗിട്ടേറിയത്ത് സ്ട്രൈക്കേഴ്സിനെ പത്ത് റണ്‍സിനാണ് ജെമിനി അറേബ്യന്‍സ് തോല്‍പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജെമിനി അറേബ്യന്‍സ് അഞ്ച് വിക്കറ്റിന് 191 റണ്‍സെടുത്തപ്പോള്‍ സഗിട്ടേറിയത്ത് സ്‌ട്രൈക്കേഴ്സിന് 181 റണ്‍സെടുക്കാനെ സാധിച്ചുളളു. ജെമിനി അബ്യേയ്ക്ക് വേണ്ടി സെവാഗും സംഗക്കാരയും അര്‍ധ സെഞ്ച്വറി നേടി.

അന്‍പത് പന്തില്‍ 83 റണ്‍സാണ് ഓപ്പണറായി ഇറങ്ങിയ സെവാഗ് നേടിയത്. 12 ഫോറും രണ്ട് സിക്സിന്റെയും സഹായത്തോടെയായിരുന്നു സെവാഗിന്റെ ഇന്നിംഗ്. സെവാഗിന് കൂട്ടായിന് കൂട്ടായ കുമാര സംഗക്കാര 62 റണ്‍സെടുത്തു. 43 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും സഹിതമാണ് സംഗക്കാരയുടെ ഇന്നിംഗ്സ്. സഗിട്ടേറിയത്തിനായി ടിനോ ബെസ്റ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി.