ഹനുമന്തപ്പ അന്തരിച്ചു

single-img
11 February 2016

image

ലാന്‍സ് നായിക് ഹനുമന്തപ്പ മരണത്തിനു കീഴടങ്ങി. സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് ആറ് ദിവസം മൈനസ് 40 ഡിഗ്രി സെല്‍ഷ്യസില്‍ കിടന്ന ഹനുമന്തപ്പയെ സൈന്യം നടത്തിയ തിരച്ചിലിനിടെ അത്ഭുതകരമായി ജീവനോടെ കണ്‌ടെത്തുകയായിരുന്നുവെങ്കിലും രാജ്യത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അദ്ദേഹം വിടപറയുകയായിരുന്നു.

ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു ഹനുമന്തപ്പ ഉച്ചയ്ക്ക് 11.45 ഓടെയാണ് ജീവന്‍ വെടിഞ്ഞത്.

അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വൃക്ക, കരള്‍ എന്നിവയും പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതേതുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരസേന മേധാവി ധല്‍വീര്‍ സിംഗ് സുഹാഗും അദ്ദേഹത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.