സിയാച്ചിനിലെ ഹിമപാതത്തില്‍ ആറു നാള്‍ മരണത്തോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ധീരജവാന്‍ ഹനുമന്തപ്പയ്ക്ക് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി ഒരു വീട്ടമ്മ

single-img
11 February 2016

Hanumanthappa

സിയാച്ചിനിലെ ഹിമപാതത്തില്‍ 35 അടി മഞ്ഞില്‍ ആറു നാള്‍ മരണത്തോട് പോരാടിയ ലാന്‍സ് നായിക് ഹനുമന്തപ്പയ്ക്ക് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി ഉത്തര്‍പ്രദേശിലെ സന്നദ്ധ പ്രവര്‍ത്തക രംഗത്തെത്തി. ന്യൂഡല്‍ഹി സൈനിക ആസ്പത്രിയില്‍ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ഹനുമന്തപ്പയുടെ കരളും വൃക്കകളും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനെ തുടര്‍ന്നാണ് ലക്നൗവില്‍ നിന്ന് 167 കിലോമീറ്റര്‍ അകലെയുള്ള ലംഖിപുര്‍ ഖേരി സ്വദേശിയായ നിധി പാണ്ഡെ എന്ന വീട്ടമ്മ രംഗത്തെത്തിയത്.

പ്രാദേശിക വാര്‍ത്താചാനലിലെ ഹെല്‍പ്പലൈന്‍ നമ്പറിലൂടെ ആസ്പത്രി അധികൃതരുമായി ബന്ധപ്പെട്ട് അവയനദാന സന്നദ്ധത അറിയിച്ചത്. ധീരജവാനായ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തന്നാലാവുന്നത് ചെയ്യുമെന്ന് അവര്‍ പറഞ്ഞു.