പതിമൂന്നാം നിയമസഭയുടെ അവസാനത്തെ ബജറ്റ് മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

single-img
11 February 2016

oomenപതിമൂന്നാം കേരള നിയമസഭയുടെ അവസാനത്തെ ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ അവതരിപ്പിക്കും.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പദ്ധതികള്‍ ഉമ്മന്‍ചാണ്ടി നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. വീട്‌വയ്ക്കാന്‍ കാരുണ്യവായ്പ, ഡിഫന്‍സ് പാര്‍ക്ക്, ആയുര്‍വേദ ഗ്രാമം, ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികള്‍ക്ക് പണം നീക്കിവെച്ചേക്കും. റബ്ബറിന്റെ വിലയിടിവ് നേരിടാന്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.