ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇടതു മുന്നണി തീരുമാനം

single-img
11 February 2016

downloadബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇടതു മുന്നണിയുടെ പച്ചക്കൊടി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് ചേര്‍ന്ന ഇടതുമുന്നണിയുടെ സുപ്രധാന യോഗം തീരുമാനിച്ചു. കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് സി.പി.എം നേതാവ് ബിമന്‍ ബോസ് വ്യക്തമാക്കി. കോണ്‍ഗ്രസ് സന്നദ്ധമായാല്‍ ചര്‍ച്ചയാകാമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.എന്നാല്‍ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നും ബിമന്‍ ബോസ് പറഞ്ഞു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന 11 ഇടതുപാര്‍ട്ടികളുടെ യോഗമാണ് കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചയ്ക്ക് തീരുമാനമെടുത്തത്. കോണ്‍ഗ്രസ് സഖ്യത്തിന് ഇടതു മുന്നണിയിലെ മറ്റ് കക്ഷികളും അനുകൂല നിലപാട് അറിയിച്ചു. ബംഗാളില്‍ പൊതുശത്രുവായ തൃണമുല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ഏറെ നാളായി ചര്‍ച്ച നടക്കുകയായിരുന്നു.