കിംസ് ആശുപത്രിയില്‍ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ മുന്നാമത് ദേശിയ സെമിനാറും ശില്പശാലയും സംഘടിപ്പിച്ചു

single-img
11 February 2016

Kins

രോഗനിര്‍ണയത്തിനും ചികിത്സക്കും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതിന്റെ അവിശ്യകത എന്ന വിഷയത്തെ അസ്പദമാക്കി കിംസ് ആശുപത്രിയില്‍ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ ദേശിയ സെമിനാറും ശില്പശാലയും സംഘടിപ്പിച്ചു. കിംസ് ആശുപത്രിയില്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബയോമെഡിക്കല്‍ എഞ്ചിനീയര്‍ ബാച്ചിന്റെ ബിരുദധാനവും ഇതോടൊപ്പം നടന്നു.

അമേരിക്ക, സ്വിസ്സര്‍ലാന്‍ഡ് ഇന്ത്യ എന്നിവിടങ്ങളിലെ ബയോമെഡിക്കല്‍ രംഗത്ത് നിന്നുള്ള പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങ് ശ്രീ കല്യാണ്‍ വര്‍മ്മ, വൈസ് പ്രസിഡന്റ് പ്രെഡക്‌സ് അക്കാദമി & ലൈഫ് കെയര്‍ ബംഗ്ലൂര്‍ ഉത്ഘാടനം ചെയ്തു. ആര്‍ .രഞ്ജിത്, ഡോ .എം ഐ സഹദുള്ള, ഡോ. സഫിയ, ഡോ ലിസ്സി തോമസ്, ഡോ വിജയ രാഘവന്‍, പത്മകുമാരി അമ്മ, തോമസ് ഫിബെര്‍മാന്‍, സന്ദീപ് നായിക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.