പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

single-img
11 February 2016

P Jayarajan (1)

കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഇതോടെ സിബിഐ ജയരാജനെ അറസ്റ്റ് ചെയ്യാനുളള സാധ്യതയാണ് നിലവിലുളളത്. ആശുപത്രിയില്‍ കഴിയുന്ന പി.ജയരാജന്റെ ആരോഗ്യസ്ഥിതി സിബിഐ പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

ഹൈക്കോടതിയില്‍ ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കെിരെ അതീവ ഗുരുതര ആരോപണങ്ങളുമായി സിബിഐ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇന്നലെ സിബിഐ കേസ് ഡയറിയിലുള്ള വിവരങ്ങള്‍ സമയത്ത് ഹാജരാക്കിയില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം സിബിഐ രേഖകള്‍ ഹാജരാക്കിയിരുന്നു.
മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം പി.ജയരാജനാണെന്നും അതിനുളള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.