സി.ബി.എ എന്നത് അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന അന്വേഷണ ഏജന്‍സി പിണറായി വിജയന്‍.

single-img
10 February 2016

Pinarayi vijayan-5ചെങ്ങന്നൂര്‍ : സി.ബി.എ എന്നത് അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന അന്വേഷണ ഏജന്‍സിയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കതിരൂര്‍ മനോജ് വധത്തിന്റെ ബുദ്ധികേന്ദ്രം പി.ജയരാജനാണെന്ന സി.ബി.ഐ സത്യവാങ്മൂലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതേ സി.ബി.ഐ തന്നെയാണ് തലശ്ശേരിയില്‍ സി.പി.എം സംഘര്‍ഷത്തിന് പദ്ധതിയിട്ടുവെന്ന റിപ്പോര്‍ട്ട് കൊടുത്തത്. അന്ന് കോണ്‍ഗ്രസിന്റെ താല്‍പര്യമാണ് സംരക്ഷിച്ചത്. ഇന്ന് അവര്‍ ബി.ജെ.പിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്.

ഞങ്ങളുടെ ഒരു നേതാവിനെ ജയിലിലടച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരും കരുതണ്ട. എല്ലാ നേതാക്കളെയും ജയിലിലടച്ചപ്പോഴും തെരഞ്ഞെടുപ്പ് നേരിട്ടവരാണ് സി.പി.എം.നീതി നിഷേധമാണ് ഇവിടുത്തെ പ്രശ്‌നമെന്നും ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.