കോഹിനൂര്‍ രത്‌നം പാക്കിസ്ഥാനില്‍ എത്തിക്കണമെന്ന് പാക് ഹൈക്കോടതിയുടെ ഉത്തരവ്

single-img
10 February 2016

kohinoor_diamond1

ലോകപ്രശസ്തവും ഇന്ത്യയുടെ സ്വന്തമായിരുന്നതുമായ കോഹിനൂര്‍ രത്‌നത്തിനായി അവകാശവാദം ഉന്നയിച്ച് പാക്കിസ്ഥാന്‍. കോഹിനൂര്‍ പാകിസ്ഥാനില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോടു പാക് ഹൈക്കോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ ജാവേദ് ഇക്ബാല്‍ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ബ്രിട്ടനിലെ പരേതയായ അമ്മറാണി എലിസബത്തിന്റെ കിരീടത്തെ അലങ്കരിച്ചിരുന്ന 105കാരറ്റുള്ള വിശിഷ്ട രത്‌നം തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് പാക്കിസ്ഥാനും അവകാശവാദം ഉന്നയിക്കുന്നത്. കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരിച്ചുതരണമെന്ന് പലവട്ടം ആവശ്യം ഉയര്‍ന്നെങ്കിലും ബ്രിട്ടന്‍ ചെവിക്കൊണ്ടില്ല.

ആന്ധ്രയിലെ കള്ളാര്‍ ഖനികളില്‍നിന്ന് മധ്യയുഗത്തില്‍ ഖനനം ചെയ്‌തെടുത്ത അമൂല്യ രത്‌നക്കല്ലാണ് കോഹിനൂര്‍. ഏറെക്കാലം കാക്കാത്തീയ രാജവംശത്തിന്റെ കൈവശമായിരുന്നിത്. സിക്ക് ഭരണാധികാരിയായിരുന്ന 13 വയസുള്ള ദുലീപ് സിംഗ് 1850ല്‍ ബ്രിട്ടനിലെത്തിയപ്പോള്‍ ഈ വിശിഷ്ട രത്‌നം ബ്രിട്ടീഷുകാര്‍ ബലമായി തട്ടിയെടുക്കുകയായിരുന്നു.ഇപ്പോള്‍ ഇത് ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടം അലങ്കരിക്കുകയാണ്.