കോണ്ടത്തെ കുറിച്ച് അശ്ലീല പരാമര്‍ശം: സണ്ണി ലിയോണിനെതിരെ എഫ്‌ഐആര്‍

single-img
10 February 2016

downloadബോളിവുഡില്‍ ഉടന്‍ പുറത്തിറങ്ങുന്ന അഡള്‍ട്ട് കോമഡി ചിത്രം മസ്തിസാദെ പുതിയ വിവാദത്തില്‍. ചിത്രത്തിലെ ഒരു രംഗം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് നായിക സണ്ണി ലിയോണിനും സംവിധായകനുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ക്ഷേത്രത്തിനുള്ളില്‍ വെച്ച് ഗര്‍ഭനിരോധന ഉറയെക്കുറിച്ച് താരങ്ങള്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ദില്ലി ആദര്‍ശ് നഗര്‍ പൊലീസ് കേസെടുത്തത്. ചിത്രത്തില്‍ നായികക്കൊപ്പം അഭിനയിച്ച സഹതാരങ്ങള്‍ക്കെതിരെയും നിര്‍മ്മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.