ക്യാംപസിനുള്ളില്‍ വീണ്ടും വാഹനാപകടം;പോളിടെക്‌നിക്കില്‍ അധ്യാപകന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

single-img
10 February 2016

635493510521221548-ACCIDENT-logoപന്തളം പെരുമ്പിളിക്കല്‍ വനിതാ പോളിടെക്‌നിക്കില്‍ അദ്ധ്യാപകന്റെ കാറിടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു.പോളിടെക്‌നിക്കിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനികളായ ശ്രുതി മോഹന്‍, ശില്‍പ്പ, അശ്വതി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പന്തളം എന്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളെജില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് ഒരു വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. തുടര്‍ന്ന് കലാലയങ്ങളില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പരിക്കേറ്റവരെ പന്തളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ആരുടേയും പരിക്ക് ഗുരുതരമല്ല.