അസമില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗ്രാമവാസികളില്‍നിന്നു പണം തട്ടിയെടുക്കാനെത്തിയ രണ്ടു തീവ്രവാദികളെ ജനക്കൂട്ടം തല്ലിക്കൊന്നു

single-img
10 February 2016

AssamDistricts

അസമില്‍ മേഘാലയ അതിര്‍ത്തിക്കു സമീപം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളായ രണ്ടു തീവ്രവാദികളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇവര്‍ സഹോദരങ്ങളാണ്.

ബാബുല്‍ മോമിന്‍, എനര്‍ജി മോമിന്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗ്രാമവാസികളില്‍നിന്നു പണം തട്ടിയെടുക്കുന്നതിനിടെയാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്.

പണം നല്കണമെന്നാവശ്യപ്പെട്ടുള്ള ഭീഷണിക്കത്തുകളും തീവ്രവാദ പ്രചരണത്തിനുള്ള ലഘുരേഖകളും ഇവരുടെ പക്കല്‍നിന്ന് കണ്‌ടെടുത്തിട്ടുണ്ട്.