ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് തോല്‍വി

single-img
10 February 2016

cricket-ind-sri_19076b88-cf44-11e5-9215-0a2a26aeb03bശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് തോല്‍വി. പൂനെയില്‍ ഇന്ത്യ ഉയര്‍ത്തിയ 102 റണ്‍സിന്റെ വിജയലക്ഷ്യം ലങ്ക 12 പന്ത് ബാക്കി നില്‍ക്കെ മറികടന്നു. ദിനേശ് ചണ്ടിമല്‍(35), ചമര കപുഗദേര(25) എന്നിവരുടെ ബാറ്റിങ് മികവിലാണ് 18 ഓവറില്‍ ശ്രീലങ്ക ലക്ഷ്യത്തിലെത്തിയത്. ഇന്ത്യക്ക് വേണ്ടി അശ്വിന്‍, നെഹ്‌റ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റെയ്‌ന ഒരു വിക്കറ്റ് നേടി.ഇന്ത്യന്‍ നിരയില്‍ 31 റണ്‍സെടുത്ത അശ്വിനാണ് ടോപ്പ് സ്‌കോറര്‍. അശ്വിന് പുറമെ യുവരാജിനും റെയ്‌നയ്ക്കും മാത്രമേ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളൂ.പരമ്പരയിലെ രണ്ടാം മത്സരം ഫിബ്രവരി 12ന് റാഞ്ചിയില്‍ നടക്കും.