ആം ആദ്മി മന്ത്രിയുടെ സഹായി ഒളിക്യാമറയിൽ കുടുങ്ങി;ആവശ്യപ്പെട്ടത് മന്ത്രിയ്ക്കായി 30 ലക്ഷം രൂപ

single-img
10 February 2016

sting-leadഅഴിമതി വിരുദ്ധപോരാട്ടത്തിലൂടെ അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിയും ഇപ്പോൾ ആരോപണത്തിന്റെ നിഴലിലാണു.ആം ആദ്മി പാർട്ടിയുടെ ദില്ലിയിലെ മന്ത്രി ഇമ്രാന്‍ ഹുസൈന്റെ സഹായി കൈക്കൂലി ചോദിക്കുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്.

വടക്കന്‍ ദില്ലിയിലെ ബല്ലിമാരനില്‍ അനധികൃത നിര്‍മാണം നടത്തുന്നതിന് 30 ലക്ഷം രൂപ കൈക്കൂലി തരണമെന്നാണ് മന്ത്രിയുടെ സഹായി ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് ആം ആദ്മി പാര്‍ട്ടി മന്ത്രിക്കെതിരായ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹുസൈന്റെ ഓഫീസിലുള്ള ഹമദ് എന്നയാളാണ് പണം ആവശ്യപ്പെട്ടത്

എന്നാൽ മന്ത്രി ആരോപണം നിഷേധിച്ചിട്ടൂണ്ട്

 

[mom_video type=”youtube” id=”uXVJ_C5nhDc”]

[mom_video type=”youtube” id=”fCvidZ8rx_Y”]