കെ എം മാണിക്ക് ഇപ്പോള്‍ വാറുപൊട്ടിയ ചെരുപ്പിന്റെ അവസ്ഥയാണെന്ന് വി എസ് അച്യുതാനന്ദന്‍.

single-img
10 February 2016

10-1425967665-mani-vs

യു ഡി എഫ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന കെ എം മാണിക്ക് ഇപ്പോള്‍ പാര്‍ട്ടിയില്‍ വാറുപൊട്ടിയ ചെരുപ്പിന്റെ അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.

ബാര്‍ കോഴക്കേസില്‍ ഒരേ ആരോപണവും ഒരേ കേസും ഒരുപോലെ കോടതി പരാമര്‍ശവുമാണ് മാണിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനും നേരെ ഉണ്ടായത്. എന്നാല്‍ മാണിക്ക് തുല്യനീതി ലഭിച്ചില്ല. ബാബുവിനെയാണെങ്കില്‍ മന്ത്രിസഭയില്‍ തിരിച്ചെടുക്കുകയും ചെയ്തു. കെ.എം മാണി പാര്‍ട്ടിയില്‍ എടുക്കാചരക്കാണെന്നും കെ. ബാബു പൊന്നിന്‍കുടമാണെന്നും വി എസ് പറഞ്ഞു.

നിയസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ നടത്തേണ്ടിയിരുന്ന പ്രസംഗം പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വായിച്ചു.