ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു

single-img
9 February 2016

download (3)ന്യൂസിലന്‍ഡിന്‍െറ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു. ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അവസാന മത്സരത്തില്‍ 55 റണ്‍സിന് പരാജയപ്പെടുത്തി 2-1ന് പരമ്പരയും സ്വന്തമാക്കിയാണ് ക്യാപ്റ്റന്‍ കൂടിയായ മക്കല്ലം രാജകീയമായി കളമിറങ്ങിയത്.ഈ പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കു ശേഷം 34കാരനായ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിന്‍െറ എല്ലാ മേഖലയില്‍നിന്നും വിടപറയും. എന്നാലും, ഐ.പി.എല്ലില്‍ ഈ സീസണില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി മക്കല്ലം കളത്തിലിറങ്ങും.