രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് വന്‍കിട കോര്‍പറേറ്റുകളുടെ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാകടം

single-img
9 February 2016

State_Bank_of_India_in_Israel

രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് വന്‍കിട കോര്‍പറേറ്റുകളുടെ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാകടം. തൊട്ടുമുമ്പുള്ള ഒമ്പത് വര്‍ഷത്തേതിനെക്കാള്‍ കൂടുതലാണ് 2013-2015 സാമ്പത്തിക വര്‍ഷത്തിനിടയ്ക്ക് എഴുതിതള്ളിയ കടങ്ങളെന്നാണ് സൂചന.

2.11 ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ് പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്. പൊതുമേഖലാ ബാങ്കുകളെ കരകയറ്റാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണിത്. ഇന്ത്യന്‍ എക്സ്പ്രസ് പത്രം നല്‍കിയ വിവരാവകാശ പ്രകാരമുള്ള അപേക്ഷയിലാണ് ആര്‍ബിഐ കണക്കുകള്‍ പുറത്തുവിട്ടത്.

2013നും 2015നും ഇടയിലുള്ള രണ്ട് വര്‍ഷത്തിനിടെയാണ് ഇതില്‍ 1.14 ലക്ഷം കോടി രൂപ എഴുതിത്തള്ളിയത് എന്നാല്‍ ആരുടെയെല്ലാം വായ്പകള്‍ എഴുതിത്തള്ളി ന്നെ ചോദ്യത്തിന് ഇതേകുറിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ കടം എഴുതിത്തള്ളിയത്. 2015 മാര്‍ച്ച് വരെ 21313 കോടി രൂപയുടെ കിട്ടാകടമാണ് എസ്ബിഐ എഴുതിത്തള്ളിയത്. മറ്റു പൊതുമേഖലാ ബാങ്കുകള്‍ വേണ്ടെന്നുവെച്ചതിനെക്കാള്‍ 40 ശതമാനം വരുമിത്. 2014ല്‍ 1947 കോടി രൂപ കടം എഴുതിതള്ളിയ പഞ്ചാബ് നാഷണല്‍ ബാങ്ക് 6587 കോടി രൂപയുടെ കടമാണ് കഴിഞ്ഞ വര്‍ഷം എഴുതിത്തള്ളിയത്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറുമാണ് തീരെ വായ്പകള്‍ എഴുതിത്തള്ളിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.