നെറ്റ് സമത്വത്തിനനുകൂലമായി ട്രായുടെ ഭാഗത്തുനിന്നുണ്ടായ തീരുമാനം നിരാശപ്പെടുത്തിയെന്ന് മാര്‍ക്ക് സക്കര്‍ബെര്‍ഗ്

single-img
9 February 2016

downloadനെറ്റ് സമത്വത്തിനനുകൂലമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഭാഗത്തുനിന്നുണ്ടായ തീരുമാനം നിരാശപ്പെടുത്തിയെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. എന്നിരുന്നാലും ഇന്ത്യയെ ഇന്റര്‍നെറ്റില്‍ സജീവമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും സക്കര്‍ബെര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യയില്‍ പത്തുലക്ഷത്തിലേറെ പേര്‍ ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാത്തവരാണ്. ഫ്രീബെയ്‌സിക്‌സിലൂടെ ഇന്റര്‍നെറ്റ് ലഭിക്കുമ്പോള്‍ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാകും- സക്കര്‍ബെര്‍ഗ് പറഞ്ഞു.