ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്ക് പിന്നില്‍ സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ എം.എല്‍.എയാണെന്ന് ഷിബു ബേബി ജോണ്‍

single-img
9 February 2016

shibu baby john

തൊഴില്‍ വകുപ്പ് മന്ത്രി ഷിബുബേബി ജോണ്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ യുവ എംഎല്‍എയാണ് ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് അദ്ദേഹം പറഞ്ഞത്.

കുഞ്ഞിന്റെ അച്ഛനെയും, അപ്പുപ്പനെയും പിടിച്ച് ചോദ്യം ചെയ്താല്‍ എല്ലാം പുറത്തുവരുമെന്നും ഷിബുബേബി ജോണ്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ ജനരക്ഷാ യാത്രയ്ക്ക് സ്വീകരണം നല്‍കുമ്പോളായിരുന്നു ഷിബുബേബി ജോണിന്റെ വിവാദ പരാമര്‍ശം