ധരിച്ചിരിക്കുന്ന വസ്ത്രം നോക്കിയല്ല ഒരു സ്ത്രീയെ ബഹുമാനിക്കേണ്ടതെന്ന് നടി വിദ്യ ബാലന്‍

single-img
9 February 2016

Vidya_Balan_

ധരിച്ചിരിക്കുന്ന വസ്ത്രം നോക്കിയല്ല ഒരു സ്ത്രീയെ ബഹുമാനിക്കേണ്ടതെന്ന് നടി വിദ്യ ബാലന്‍. വസ്ത്രം തെരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്. പെണ്‍കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കും. അക്കാര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല- വിദ്യ പറഞ്ഞു.

ഏതു ജോലിയായാലും വസ്ത്രത്തിന്റെ നീളം നോക്കിയല്ല സ്ത്രീകളെ ബഹുമാനിക്കേണ്ടതെന്നും വിദ്യ പറയുന്നു. ധരിച്ചിരിക്കുന്ന വസ്ത്രത്തെ ചൂണ്ടിക്കാട്ടി പല സ്ത്രീകളെയും അപമാനിക്കുന്ന പൂവാലന്മാരെ നേരിടുക തന്നെ വേണമെന്നും അങ്ങനെയെങ്കില്‍ അവര്‍ പിന്നീട് അത് ആവര്‍ത്തിക്കില്ലെന്നും നടി പറഞ്ഞു.

ആളുകളുടെ മനോഭാവം മാറിയാല്‍ മാത്രമേ ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതാകൂ. ആണ്‍കുട്ടികളെപ്പോലെ തന്നെ ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള അവകാശവും സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്കുമുണ്ട്. ഇതിനിടയില്‍ വ്യത്യാസം കാണുന്നതു ശരിയല്ല. അടുത്തിടെ ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.