വര്‍ത്തമാന കാല ദുര്‍മുഖത്തിന് നേരയുള്ള പ്രതിഷേധമായി ആറുമിനിട്ടു ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിം; എ ഗിഫ്റ്റ്

single-img
9 February 2016

12507478_723258631109172_8140461867936687821_n

വര്‍ത്തമാന കാല ദുര്‍മുഖത്തിന് നേരയുള്ള പ്രതിഷേധമായി വെറും ആറുമിനിട്ടു ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ‘എ ഗിഫ്റ്റ്’ ശ്രദ്ധയാകര്‍ഷിക്കുന്നു. സാമ്പ്രദായിക ദൃശ്യസങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്ന ഈ കുഞ്ഞുചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂരജ് ശിവയാണ്.

സമൂഹത്തില്‍ ഇക്കാലയളവില്‍ ഉയര്‍ന്നുവരുന്ന സംഭവങ്ങള്‍ക്കെതിരെയുള്ള അണിയറക്കാരുടെ പ്രതിഷേധം കൂടിയാണ് ഈ ചിത്രം. സന്ദീപ് കൃഷ്ണ എഡിറ്റിംഗ് നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് അരുണ്‍ ഭാസ്‌കര്‍, സതീഷ് ജി. നായര്‍ എന്നിവരാണ്.