ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം ഇന്ന്

single-img
9 February 2016

download (1)ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം രാത്രി 7.30 മുതല്‍ പുണെയില്‍.ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ 3-0ത്തിന് തകര്‍ത്തുവിട്ട ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. നിലവില്‍ ട്വന്റി 20-യിലെ ലോക ഒന്നാം നമ്പറും ഇന്ത്യയാണ്. വിരാട് കോലി ഇല്ലാതെയാണ് ടീം ഇറങ്ങുന്നത്.അതേസമയം പരിക്കേറ്റ് മൂന്ന് പ്രമുഖ താരങ്ങള്‍ പുറത്തുപോയതിന്റെ ആഘാതത്തിലാണ് ശ്രീലങ്ക. തിലകരത്‌നെ ദില്‍ഷന്‍, ഏഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നീ സീനിയര്‍ താരങ്ങള്‍ ചൊവ്വാഴ്ച കളിക്കാനുണ്ടാകില്ല.