യുപിയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷം അതിരുവിട്ടു:പാർട്ടി പ്രവർത്തകർ ആകാശത്തേക്കു വെച്ച വെടി ലക്ഷ്യം തെറ്റി കൊണ്ട് ഒമ്പതു വയസുകാരൻ മരിച്ചു.

single-img
8 February 2016

Caod7DMUAAA9Z1Iഉത്തരപ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ അതിരുവിട്ട തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനം ഒന്‍പതു വയസുകാരന്റെ ജീവന്‍ കവര്‍ന്നു. പ്രദേശിക തെരഞ്ഞെടുപ്പ് വിജയം വെടിവച്ച് ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് ഒന്‍പതു വയസുകാരന്‍ കൊല്ലപ്പെട്ടത്.

പാർട്ടി പ്രവർത്തകർ വെടിവയ്ക്കുമ്പോൾ പൊലീസും സ്ഥലത്തുണ്ടായിരുന്നു. അരമണിക്കൂറോളമാണ് വെടിവച്ചത്.മ്മയോടൊപ്പം ഓട്ടോയിൽ സഞ്ചരിച്ച ഹർഷ് എന്ന കുട്ടിയാണ് നെഞ്ചിൽ വെടിയേറ്റ് മരിച്ചത്. പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പടിഞ്ഞാറൻ യു.പിയിലെ ഹൈവേകൾ തടഞ്ഞ് പ്രതിഷേധം നടത്തി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായെങ്കിലും ആരേയും ഇതുവരെ അറസ്റ് ചെയ്തിട്ടില്ല.[mom_video type=”youtube” id=”0I-iMzj8wxw”]