ധോനി ഒത്തുകളിച്ചെന്ന് ടീം മാനേജർ

single-img
8 February 2016

dhoni_9ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലച്ച് വീണ്ടും ഒത്തുകളി വിവാദം. 2014ല്‍ ഇംഗ്ളണ്ട് പര്യടനത്തില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വാതുവെപ്പിന് കൂട്ടുനിന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അന്ന് ഇന്ത്യന്‍ ടീമിന്‍െറ മാനേജറും ഇപ്പോള്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സുനില്‍ ദേവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ‘സണ്‍ സ്റ്റാര്‍’ എന്ന ഹിന്ദി പത്രം നടത്തിയ ഒളികാമറ ഓപറേഷനിലാണ് സുനിലിന്‍െറ വെളിപ്പെടുത്തല്‍.

മാഞ്ചസ്റ്റര്‍ ടെസ്റ്റിനു മുമ്പ് മഴ പെയ്തതിനാല്‍ ടോസ് നേടിയാല്‍ ബൗളിങ് തിരഞ്ഞെടുക്കാനാണ് ടീം മീറ്റിങ്ങില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടോസ് ലഭിച്ച ധോനി എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു- ദിനപത്രം പുറത്തുവിട്ട ടേപ്പില്‍ സുനില്‍ ദേവ് പറയുന്നു. ധോനിയുടെ തീരുമാനം ഒത്തുകളിയുടെ ഭാഗമായിരുന്നെന്നും ദേവ് ഉറപ്പുപറയുന്നു.

മത്സരത്തില്‍ ഇന്ത്യ ഇന്നിങ്സിനും 54 റണ്‍സിനുമാണ് തോറ്റത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഒൗട്ട് ആവുകയും ചെയ്തു.
താന്‍ ഈ വിഷയം ഉന്നയിച്ച് ബി.സി.സി.ഐ പ്രസിഡന്‍റ് ശ്രീനിവാസന് കത്തയച്ചെന്നും വര്‍ഷങ്ങളായിട്ടും നടപടിയുണ്ടായില്ളെന്നും സുനില്‍ പറയുന്നുണ്ട്. ക്രിക്കറ്റിനുണ്ടാകുന്ന ഹാനി മാനിച്ചാണ് ഇത്രയും കാലം സംഭവം പുറത്തറിയിക്കാതിരുന്നതെന്നാണ് സുനിലിന്‍െറ ന്യായം.

അതേസമയം ഐപിഎല്‍ വാതുവെപ്പ് അന്വേഷിക്കുന്ന മുദ്ഗല്‍ കമ്മിറ്റി ദേവിന്റെ വെളിപ്പെടുത്തലുകള്‍ തള്ളിയിട്ടുണ്ട്. ഇക്കാര്യം ബോര്‍ഡിന് എഴുതി നല്‍കിയാലേ സ്വീകരിക്കാനാകൂ എന്നും ഒത്തുകളി നടക്കണമെങ്കില്‍ മൂന്നിലേറെ കളിക്കാര്‍ ഉള്‍പ്പെട്ടിരിക്കണമെന്നും കമ്മിറ്റി വ്യക്തമാക്കി.