മദ്യലഹരിയിൽ കടയുടമയെ മർദ്ദിച്ച നടൻ ഭീമൻ രഘുവിനെതിരെ കേസ്

single-img
8 February 2016

 

bheeman-raghu-1
നടന്‍ ഭീമന്‍ രഘുവിനെതിരെ പോലീസ് കേസ്. ബേക്കറിയുടമയെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മദ്യലഹരിയിലായിരുന്ന ഭീമന്‍ രഘുവും സുഹൃത്തും കടയുടമയെ മര്‍ദ്ദിച്ചെന്നാണ് പരാതി. വട്ടിയൂര്‍ കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ശ്രീലക്ഷ്മി സ്‌റ്റോഴ്‌സ് ഉടമ ശ്രീജേഷിന്റെ പരാതിയിലാണ് കേസ്.

ഞായറാഴ്‌ച വൈകുന്നേരം 5.30നാണ്‌ സംഭവം നടന്നത്‌. ശ്രീജേഷിന്റെ കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ രഘുവും കൂട്ടുകാരന്‍ വിഷ്‌ണുവും ഐസ്‌ക്രീം ആവശ്യപ്പെട്ടു. ശ്രീജേഷ്‌ കാറിനടുത്ത്‌ പോയി ഐസ്‌ക്രീം നല്‍കി. വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടെ കൊടുക്കാനുള്ള ബുദ്ധിമുട്ട്‌ കടയുടമ അറിയിച്ചു. ഇതോടെ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും രഘുവും വിഷ്‌ണുവും ചേര്‍ന്ന്‌ മര്‍ദിക്കുകയായിരുന്നെന്നാണ്‌ പരാതി.

പരിക്കേറ്റ കടയുടമ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്