ഇന്റര്‍നെറ്റ്‌ സമത്വത്തിനു വിരുദ്ധമായി ഡാറ്റാ സര്‍വ്വീസുകള്‍ക്ക് പ്രത്യേകനിരക്കേര്‍പ്പെടുത്തുന്നത് ട്രായ് നിരോധിച്ചു

single-img
8 February 2016

trai-presser_650x400_51454928127

ഡാറ്റാ സര്‍വ്വീസുകള്‍ക്ക് പ്രത്യേകനിരക്കേര്‍പ്പെടുത്തുന്നത് ട്രായ് നിരോധിച്ചു.ഫേസ്ബുക്ക് ഫ്രീ ബേസിക്സിനു വൻ തിരിച്ചടിയായ് ട്രായുടെ തീരുമാനം.പൊതുജനാഭിപ്രായം പരിഗണിച്ചാണ് നടപടിയെന്ന് ട്രായ് ചെയർമാൻ ആർ.എസ്.ശർമ അറിയിച്ചു.

പ്രത്യേക ഇന്റർനെറ്റ് സർവീസുകൾ ഉപയോഗിക്കുന്നതിനു പ്രത്യേക ചാർജ് ഈടാക്കാൻ സർവീസ് പ്രൊവൈഡറന്മാർ തീരുമാനിച്ചിരുന്നു.ജനുവരി 21ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രായ് ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇന്റർനെറ്റ് സമത്വം സംബന്ധിച്ച് ട്രായ് പൊതുജനാഭിപ്രായവും തേടിയിരുന്നു. ഏതാണ്ട് 20 ലക്ഷത്തോളം അഭിപ്രായങ്ങൾ ലഭിച്ചതായാണു സൂചന

ചില സർവീസുകൾക്ക് പ്രത്യേക ഇളവ് നൽകിയും ചില സർവീസുകൾക്ക് വൻ തുക ഈടാക്കിയും ഇന്റെർനെറ്റ് സർവീസ് നൽകാൻ ഇനി സേവനദാതാക്കൾക്ക് കഴിയില്ല.വിലക്ക് ലംഘിക്കുന്ന സേവനദാതാക്കളിൽ നിന്നു ദിവസം 50000 രൂപ പിഴ ഈടാക്കാനും ട്രായ് തീരുമാനിച്ചിട്ടൂണ്ട്.

ഫേസ്ബുക്ക് ഫ്രീ ബേസിക്കിനായി കോടികൾ ചിലവഴിച്ചുള്ള പരസ്യ പ്രചാരണം ഇന്ത്യയിൽ നടത്തിയിരുന്നു.