റെയില്‍വേയില്‍ നിന്നും ഇനി കിടക്കയും വാങ്ങാം

single-img
7 February 2016

bed-rolls-indian-railways-650x250

ട്രെയിനില്‍ ഉപയോഗിക്കുകയും വീട്ടില്‍ കൊണ്ടുപോകുകയും ചെയ്യുന്ന ബെഡ്‌റോളുകളുടെ വില്പന ഉദ്ഘാടനം കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു ഇന്നു നിര്‍വഹിക്കും. ചെന്നൈ, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍നിന്നാണ് ആദ്യഘട്ടത്തില്‍ ബെഡ് റോളുകള്‍ വില്ക്കുക.

യാത്രക്കാര്‍ക്കു ട്രെയിനുകളില്‍ ഉപയോഗിക്കാന്‍ നല്‍കുന്ന കിടക്കകള്‍ ആവശ്യം കഴിഞ്ഞു വീട്ടില്‍ കൊണ്ടു പോകാം. ചെന്നൈ, തിരുവനന്തപുരം സ്റ്റേഷനുകളില്‍നിന്നു യാത്ര തിരിക്കുന്നവര്‍ക്കു ബെഡ്‌റോളുകള്‍ ബുക്ക് ചെയ്യാം.

140, 110 എന്നിങ്ങനെ രണ്ടു വിലയിലുള്ള ബെഡ് റോള്‍ കിറ്റുകളാണു ലഭ്യമായിട്ടുള്ളത്. വെബ്‌സൈറ്റ് മുഖേനയാണു ബുക്ക് ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1323 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാമെന്നും റെയില്‍വേ അറിയിച്ചു.