തമിഴ്‌നാട്ടില്‍ സമൂഹവിവാഹത്തില്‍ പങ്കെടുത്ത വധൂവരന്‍മാരുടെ തലയില്‍ ജയലളിതയുടെ ചിത്രമുള്ള സ്റ്റിക്കര്‍

single-img
7 February 2016

Amma

തമിഴ്നാട്ടില്‍ വീണ്ടും അമ്മ ബ്രാന്‍ഡിംഗ് വിവാദം. മുഖ്യമന്ത്രി ജയലളിതയുടെ 68 ാംമത് ജന്മദിനത്തോട് അനുബന്ധിച്ച എഡിഎംകെ നടത്തിയ സമൂഹവിവാഹത്തിനാണ് ബ്രാന്‍ഡിംഗ് അതിന്റെ പര്യമതയിലെത്തിയത്. ഫെബ്രുവരി 28 നുള്ള 68 ാം ജന്മദിനാഘോഷത്തിന്റെ മുന്നോടിയായിട്ടായി 68 ജോഡികളുടെ വിവാഹ ചടങ്ങ് നടത്തിയതില്‍ വധൂവരന്‍മാരുടെ തലകളില്‍ എല്ലാം ജയയുടെ ചിത്രമുള്ള തൊപ്പി ചാര്‍ത്തിയിരുന്നു.

വിവാഹിതാരായല എല്ലാ ദമ്പതിമാരുടെ തലയിലും ഈ തൊപ്പിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും സമൂഹവിവാദത്തിലെ മുതലെടുപ്പിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെ വിമര്‍ശിച്ചും ആനുകൂലിച്ചു നിരവധി കമന്റുകള്‍ നിറഞ്ഞു കഴിഞ്ഞു.

ഇതുപോലുള്ള പരിപാടികള്‍ തമിഴ്‌നാടിന്റെ അന്തസ്സ് കളഞ്ഞു കുളിക്കുമെന്നാണ് പ്രതിപക്ഷമടക്കമുള്ള വിമര്‍ശകര്‍ പറയുന്നത്. തമിഴ്നാടിലെ വെള്ളപ്പൊക്ക ദുരന്തസമയത്ത് ദുരിതാശ്വാസവസ്തുകളില്‍ ജയലളിതയുടെ ചിത്രം പതിപ്പിച്ചത് അന്ന് വന്‍ വിവാദമായിരുന്നു.