സിഎന്‍എന്‍-ഐബിഎന്റെ 2015 ലെ ബെസ്റ്റ് സൗത്ത് ഇന്ത്യന്‍ ആക്ടേഴ്സ് അവാര്‍ഡിനായുള്ള മത്സരത്തില്‍ അജിത്തിനേയും പ്രഭാസിനേയും പിന്തള്ളി മമ്മൂട്ടി മുന്നില്‍

single-img
7 February 2016

mammootty-bhaskar-the-rascal-photo-stills-gallery-31146

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ സിഎന്‍എന്‍-ഐബിഎന്റെ 2015 ലെ ബെസ്റ്റ് സൗത്ത് ഇന്ത്യന്‍ ആക്ടേഴ്സ് അവാര്‍ഡിനായുള്ള മത്സരത്തില്‍ മമ്മൂട്ടി ഏറെ മുന്നില്‍. തമിഴ്‌സൂപ്പര്‍താരം അജിത്തിനെ പിന്തള്ളിയാണ് മമ്മൂട്ടി പ്രേക്ഷകരുടെ വോട്ടെടുപ്പില്‍ ഇപ്പോള്‍ ഒന്നാമനായുള്ളത്.

മമ്മൂട്ടിക്ക് 49.42% വോട്ട് ലഭിച്ചപ്പോള്‍ അജിത്തിന് 17.42% വോട്ടേ ലഭിച്ചിട്ടുള്ളു. തെലുങ്ക് താരം പ്രഭാസിന് 16.79% ലഭിച്ചു. എന്ന് നിന്റെ മൊയ്തീനിലെ പ്രകടനവുമായി പൃഥിരാജും ഇവര്‍ക്കൊപ്പം മത്സരിക്കാനുണ്ട്. ദുല്‍ഖറ ഉള്‍പ്പെടെ തെന്നിന്ത്യയിലെ പ്രമുഖ നടന്‍മാരെല്ലാം നോമിനീ ലിസ്റ്റിലുണ്ട്.

പത്തേമാരിയിലെ പ്രകടനത്തിനാണ് മമ്മൂട്ടി ലിസ്റ്റില്‍ ഇടംനേടിയത്. ബാഹുബലിയിലെ അഭിനയത്തിന് പ്രഭാസും പാപനാശത്തിലെ അഭിനയത്തിന് കമല്‍ഹാസനും ഇടംനേടി. യെന്നൈ അറിന്താലുമായാണ് അജിത് എത്തിയത്. കാക്കമുട്ടൈയിലെ ഉജ്ജ്വല പ്രകടനവുമായി രമേഷും വിഗ്നേഷും, ഐ യുമായി വിക്രം, റാണയുമായി സുധീപ്, ഓകെ കണ്‍മണിയിലെ പ്രകടനത്തിനാണ് ദുല്‍കര്‍ എന്നിവരും പട്ടികയിലുണ്ട്.