ചീഫ് എന്‍ജിനീയര്‍ ആറുവര്‍ഷം കൊണ്ട് അടിച്ചുമാറ്റിയത് 100 കോടി

single-img
7 February 2016

yadav_0702

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആറു വര്‍ഷത്തിനിടെ അടിച്ചുമാറ്റിയത് 100 കോടിയുടെ കോഴ. നോയ്ഡ ചീഫ് എന്‍ജിനീയര്‍ യാദവ് സിംഗാണ് 2008-14 കാലഘട്ടത്തില്‍ 100 കോടി രൂപയിലധികം കൈക്കൂലി കൈപ്പറ്റിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണം നേരിടുകയാണ് ഇയാള്‍.

2014 നവംബറില്‍ എട്ടു ദിവസത്തെ ഇടവേളയില്‍ 959 കോടിയുടെ ഇടഎാടായി 1,280 കരാറുകള്‍ ഇയാള്‍ ഒപ്പിട്ടു. 2,500 കോടിയിലധികം രൂപ ഇക്കാലയളവില്‍ യാദവ് സിംഗ് കൈമാറ്റം ചെയ്തുവെന്നും ഇതില്‍ അഞ്ചു ശതമാനം കമ്മീഷന്‍ കണക്കില്‍ ഇയാള്‍ കൈപ്പറ്റിയെന്നുമാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് പ്രാഥമിക കണക്കുകളാണെന്നും അന്വേഷണത്തില്‍ കൂടുതല്‍ ക്രമക്കേടുകള്‍ വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സിബിഐ കസ്റ്റഡിയിലുള്ള യാദവ് സിംഗിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.