ജീവന്‍ രക്ഷ മരുന്നുകളുടെ ഇറക്കുമതി തീരുവയില്‍ നല്‍കിയിരുന്ന കിഴിവ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയതോടെ 74 ജീവന്‍രക്ഷ മരുന്നുകളുടെ വില കുത്തനെ ഉയരും

single-img
7 February 2016

medicines-tablets-syrups-capsules-injectebles-761041

ജീവന്‍ രക്ഷ മരുന്നുകളുടെ ഇറക്കുമതി തീരുവയില്‍ നല്‍കിയിരുന്ന കിഴിവ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയതോടെ 74 ജീവന്‍രക്ഷ മരുന്നുകളുടെ വില കുത്തനെ ഉയരും. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ ഈ നിലപാടിന് വിശദീകരണം നല്‍കിയിട്ടുള്ളത്.

ക്യാന്‍സര്‍, എച്ച്.ഐ.വി തുടങ്ങിയ മാരക രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കസ്റ്റംസ് തീരുവയില്‍ ലഭിച്ചിരുന്ന കിഴിവാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയിരിക്കുന്നത്. കേന്ദ്ര എക്സൈസ് ആന്റ് കസ്റ്റംസ് ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവിലാണ് അവശ്യമരുന്നുകളുടെ ഇറക്കുമതിക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചതായി അറിയിച്ചത്.

മൂത്രാശയക്കല്ല് , ക്യാന്‍സര്‍ കിമോ തെറാപ്പി , റേഡിയോ തെറാപ്പി , ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, പകര്‍ച്ചവ്യാധികള്‍ക്കുള്ള ആന്റ്ിബയോട്ടിക്കുകള്‍ ,എച്ച്,ഐ.വി. ഹെപ്പറ്റെറ്റിസ് ബി, എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരുന്നുകളില്‍ പലതും ഇപ്പോള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത് വില വര്‍ദ്ധനവ് ഉണ്ടാക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.