രാജ്യത്ത് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം മോദിയുടെ സ്വന്തം വാരണാസി

single-img
6 February 2016

OB-VH635_ipollu_G_20121109032719

രാജ്യത്ത് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം വാരണാസി. ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്. അതുവരെ അന്തരീക്ഷ മലിനീകരണ പട്ടികയില്‍ ഡല്‍ഹിയായിരുന്നു ഒന്നാം സ്ഥാനത്ത്.

വാരണാസിക്കു തൊട്ടു പിറകേ ബിഹാറിലെ മുസഫര്‍പൂരുമുണ്ട്. വാരണാസിയിലെയും മുസഫര്‍പൂരിലെയും അന്തരീക്ഷ മലിനീകരണ സ്ഥിതിയെ ഗുരുതരം എന്നാണ് അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിശേഷിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയാകട്ടെ ഈ പട്ടിയില്‍ രണ്്ടാം സ്ഥാനത്താണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഡല്‍ഹിയേക്കാളും മോശമാണ് ഇക്കാര്യത്തില്‍ ഫരീദാബാദിന്റെ അവസ്ഥയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.