ഐപിഎല്‍ താരലേലത്തില്‍ യുവരാജ് സിങ്ങിനെ ഏഴുകോടി നല്‍കി ഹൈദരബാദ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ സഞ്ജു വി സാംസണെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നാലുകോടി ഇരുപത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി

single-img
6 February 2016

Sanju-Samson-PTI-580x395

മലയാളിയായ സഞ്ജു വി സാംസണെ ഐപിഎല്‍ താരലേലത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം നാലുകോടി ഇരുപത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. നേരത്തെ സഞ്ജുവിന്റെ അടിസ്ഥാന വില രണ്ടുകോടി രൂപയായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയായിരുന്നു കളിച്ചിരുന്നത്.

അതേസമയം ഇന്ത്യന്‍താരം യുവരാജ് സിങ്ങിനെ ഏഴുകോടി രൂപയെന്ന മോഹവില നല്‍കിയാണ് ഹൈദരബാദ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. രണ്ടുകോടി രൂപയായിരുന്നു യുവരാജ് സിങ്ങിന്റെ അടിസ്ഥാന വിലയായി കണക്കാക്കിയിരുന്നത്.

ലേലത്തില്‍ ഓസ്‌ട്രേലിയന്‍ താരമായ ഷെയ്ന്‍ വാട്‌സണിനെ സ്വന്തമാക്കുവാനാണ് ഏറ്റവുമധികം തുക മുടക്കിയിരിക്കുന്നത് ഒന്‍പതര കോടി രൂപയാണ് ഷെയ്ന്‍ വാട്‌സണിനുവേണ്ടി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മുടക്കിയത്. ഇപ്പോള്‍ മികച്ച ഫോമിലുളള ഇശാന്ത് ശര്‍മ്മയെ മൂന്നുകോടി എണ്‍പതുലക്ഷം രൂപ നല്‍കിയാണ് പൂനെ ജയന്റ്‌സ് സ്വന്തമാക്കിയത്.