മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ്‌ ലീഗില്‍ വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ട്‌ ബാറ്റിംഗ്‌

single-img
6 February 2016

downloadമാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ്‌ ലീഗില്‍ വീരേന്ദര്‍ മസവാഗിന്റെ വെടിക്കെട്ട്‌ ബാറ്റിംഗ്‌ . 63 പന്തില്‍ 134 റണ്‍സാണ്‌ വീരു അടിച്ച്‌ കൂട്ടിയത്‌. സംഗക്കാര 33 പന്തില്‍ 51 റണ്‍സ്‌ നേടി. ഇരുവരുടെയും മികവില്‍ സാഗിറ്റേറിയസ്‌ സ്‌െ്രെടക്കേഴ്‌സിനെതിരെ ജെമിനി അറേബ്യന്‍സ്‌ 20 ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 224 റണ്‍സെടുത്തു.
ഷെയ്‌ന്‍ ബോണ്ടിന്റെ രണ്ടാം പന്ത്‌ തന്നെ ബൗണ്ടറി അടിച്ചുതുടങ്ങിയ വീരു 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 47 പന്തില്‍ എട്ടു ഫോറും എട്ടു സിക്‌സറും പറത്തി സെഞ്ചുറി തികച്ച വീരു ആകെ 10 ബൗണ്ടറിയും 11 സിക്‌സറും അടക്കം 63 പന്തില്‍ 134 റണ്‍സടിച്ച്‌ പത്തൊമ്പതാം ഓവറിലാണ്‌ പുറത്തായത്‌.