മുഖ്യമന്ത്രിക്ക് തനിക്കു നല്‍കിയ വാക്ക് പാലിക്കാനായില്ലെങ്കില്‍ തനിക്ക് ദയാവധം അനുവദിക്കണമെന്ന് ചിത്രലേഖയുടെ തുറന്ന കത്ത്

single-img
6 February 2016

chithralekha_0

സി.പി.എമ്മിന്റെ അതിക്രമങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ചെയ്യുന്ന ചിത്രലേഖ മഖ്യമന്ത്രിക്ക് തുറന്നകത്തയച്ചു. കഴിഞ്ഞ 11വര്‍ഷമായി സൈ്വരമായി ജോലി ചെയ്ത് ജീവിക്കാന്‍ സമ്മതിക്കാതെ സി.പി.എം ബുദ്ധിമുട്ടിക്കുന്നതിനെതിരെയാണ് ചിത്രലേഖ സമരം ചെയ്യുന്നത്. ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ആയതിനാല്‍ സര്‍ക്കാര്‍ തനിക്ക് ദയാവധം നല്‍കാന്‍ ഉത്തരവിടണമെന്നാണ് ചിത്രലേഖ കത്തില പറയുന്നത്.

സമരം ഒരു മാസം പിന്നിട്ട വേളയിലാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കഴിഞ്ഞ 11വര്‍ഷമായി സൈ്വരമായി ജോലി ചെയ്ത് ജീവിക്കാന്‍ വേണ്ടി നടത്തുന്ന അതിജീവന സമരത്തിന്റെ ഭാഗമായി 122 ദിവസം കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ചിത്രലേഖ രാപ്പകല്‍ സമരത്തിലായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചക്ക് കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ വിളിക്കുകയും സമരാവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തുവെന്നും ചിത്രലേഖ പറയുന്നു.

എന്നാല്‍ ഒരു വര്‍ഷമായിട്ടും തന്ന ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ലെന്നും സി.പി.എമ്മിന്റെ ജാതീയ ആക്രമണത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനും ഫാഷിസത്തിനുമെതിരെ 11 വര്‍ഷമായി സമരം ചെയ്യുന്ന തനിക്ക് നീതി ലഭിച്ചില്ലെന്നും ചിത്രലേഖ വെളിപ്പെടുത്തി.