വിവാഹ മോചനത്തില്‍ മുസ്ലീം സ്ത്രീ നേരിടുന്ന വിവേചനം മുസ്ലീം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്നും ഖുറാന്‍ അടിസ്ഥാനമാക്കിയുള്ള ഈ നിയമങ്ങള്‍ സുപ്രീംകോടതിക്ക് ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നും മുസ്ലീം സംഘടന

single-img
6 February 2016

supreme

ഖുറാന്‍ അടിസ്ഥാനമാക്കിയുള്ള മുസ്ലീം വ്യക്തി നിയമങ്ങള്‍ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്ന് മുസ്ലീം സംഘടന. വിവാഹ മോചനത്തില്‍ മുസ്ലീം സ്ത്രീ നേരിടുന്ന വിവേചനത്തില്‍ ഇടപെട്ട സുപ്രീം കോടതിയ്‌ക്കെതിരെയാണ് മുസ്ലീം സംഘടനയായ ജമായത്ത് ഉലമ ഐ ഹിന്ദ് രംഗത്തു വന്നിരിക്കുന്നത്. ഭരണഘടനയുടെ തത്വങ്ങള്‍ക്ക് അനുസരിച്ച് അതില്‍ മാറ്റമുണ്ടാക്കാനാവില്ലെന്നും യാഥാസ്ഥിതിക മുസ്ലീം സംഘടന അഭിപ്രായപ്പെട്ടു.

അഭിഭാഷകനായ ഇജാസ് മക്ബൂല്‍ മുഖാന്തരമാണ് ജെയുഎച്ച് സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയില്‍ മുഹമ്മദന്‍ നിയമങ്ങള്‍ വിശുദ്ധ ഖാറാന്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 13 ആം അനുഛേദം അനുസരിച്ചുള്ള നിലനില്‍ക്കുന്ന നിയമത്തിന്റെ അധികാരപരിധിയില്‍ ഉള്ളതല്ലെന്നും പറയുന്നു.

മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ നേരിടുന്ന അസമത്വം ഇല്ലാതാക്കാനുള്ള ശ്രമമായാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനും നിയമ സേവന അതോറിറ്റിയ്ക്കും നോട്ടീസ് അയച്ചത്. ലിംഗ സമത്വം ഉറപ്പാക്കാനുള്ള കോടതിയുടെ ശ്രമത്തിനാണ് യാഥാസ്ഥിതിക മുസ്ലീം സംഘടന വിമര്‍ശിച്ചത്.