ശരീരം മറയ്ക്കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല; തന്റെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാറില്ല:ഹാഷിം ആംല

single-img
6 February 2016

CAPE TOWN, SOUTH AFRICA - JANUARY 01: Hashim Amla of the Proteas during the South African national cricket team press conference at PPC Cement Newlands on January 01, 2016 in Cape Town, South Africa. (Photo by Carl Fourie/Gallo Images/Getty Images)

ഇന്ത്യയില്‍ നിന്നെത്തിയ വനിതാമാധ്യമ പ്രവര്‍ത്തകയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തെ തെറ്റെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല. നവമാധ്യമങ്ങളില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന കഥകളില്‍ 95 ശതമാനവും വ്യാജമാണെന്നും അംല ട്വീറ്റ് ചെയ്തു.

വസ്ത്രധാരണത്തിന്റെ പേരില്‍ അഭിമുഖം നല്‍കാന്‍ വിസമ്മതം പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. തന്റെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കക്കാരന്‍ എന്ന നിലയില്‍ വ്യക്തികളുടെ സംസ്‍കാരത്തോടും വിശ്വാസങ്ങളോടും വലിയ ബഹുമാനമുണ്ടെന്നും അംല പറഞ്ഞു.ദേശിയ മാധ്യമങ്ങളാണു വസ്ത്രധാരണത്തിന്റെ പേരില്‍ അഭിമുഖം നല്‍കാന്‍ ഹാഷിം ആംല കൂട്ടാക്കിയില്ലെന്ന പേരിൽ വാർത്ത നൽകിയത്