ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തെ വിമര്‍ശിച്ചു പിണറായി വിജയന്‍

single-img
6 February 2016

Pinarayi vijayan-5

കുട്ടിതന്നെ മാര്‍ക്കിടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗമെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന്റെ ഭാഗമായി ഇടുക്കിയിലെ പീരുമേട്ടില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഗവര്‍ണര്‍ പി.സദാശിവത്തിനെ വിമര്‍ശിച്ച് പിണറായി രംഗത്തെത്തിയത്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നോക്കി വായിക്കേണ്ടിവന്നതു ഗവര്‍ണറുടെ ഗതികേടാണ്. യുഡിഎഫിന്റെ ഒപ്പം നില്‍ക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാതിരിക്കുകയും അല്ലാത്തവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി ശങ്കര്‍ റെഡ്്ഡി ചെയ്യുന്നത് സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുകയാണ്. അഴിമതി സംഘത്തെ സംരക്ഷിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണേ്ടായെന്നും പിണറായി വിജയന്‍ ചോദിച്ചു.