മന്ത്രി ആര്യാടന്‍ മുഹമ്മദ് അപമരിയാദയായി പെരുമാറിയെന്ന് സരിത

single-img
5 February 2016

mqdefaultമന്ത്രി ആര്യാടന്‍ മുഹമ്മദ് അപമരിയാദയായി പെരുമാറിയെന്ന് സരിതാ എസ്. നായര്‍. സോളാര്‍ കമ്മീഷന് നല്‍കിയ മുദ്രവച്ച കത്തിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. കമ്പനി ആവശ്യത്തിനായി നിരവധി തവണ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കാണേണ്ടി വന്നിട്ടുണ്ട്. അത്തരമൊരു അവസരത്തില്‍ അദ്ദേഹം തന്നോട് അപമര്യാദയായി പെരുമാറി, കമ്പനി ആവശ്യത്തിനായി മന്ത്രിമാരുമായും കേന്ദ്ര മന്ത്രിമാരുമായും എംഎല്‍എമാരുമായും നിരവധി തവണ ഇടപഴകേണ്ടി വന്നിട്ടുണ്ട്. അതില്‍ പലരും തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തുവെന്ന് കത്തില്‍ സരിത പറയുന്നു.മുഖ്യമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ശരിയാണെന്ന് കമ്മീഷന് മുമ്പാകെ സരിത പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പോലീസ് അസോസിയേഷന് 20 ലക്ഷം രൂപ സംഭാവന നല്‍കിയതായി സരിത മൊഴി നല്‍കി.