സിയാചിനില്‍ ഹിമപാതത്തില്‍ കാണാതായ പത്ത് ഇന്ത്യന്‍ സൈനികരെ കണ്ടെത്താന്‍ സഹായം വാഗ്ദാനം ചെയ്ത് പാകിസ്താന്‍; നന്ദി അറിയിച്ച് ഇന്ത്യ

single-img
5 February 2016

siachen-Indian

സിയാചിനില്‍ ഹിമപാതത്തില്‍ കാണാതായ പത്ത് ഇന്ത്യന്‍ സൈനികരെ കണ്ടെത്താന്‍ സഹായം വാഗ്ദാനം ചെയ്ത് പാകിസ്താന്‍ഴ പാകിസ്താന്‍ സൈന്യത്തിന് നന്ദി അറിയിച്ച് ഇന്ത്യന്‍ സൈന്യം. സഹായഹസ്തം നീട്ടിയ പാക്കിസ്ഥാന്റെ നടപടിക്ക് നന്ദിപറയുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ സൈന്യം കൃത്യമായി കാര്യങ്ങള്‍ ചെയ്തുവെന്നും അതിനാല്‍ ഒരു സഹായവും ആവശ്യമില്ലെന്നും പാക്കിസ്ഥാനെ അറിയിച്ചതായി ഇന്ത്യന്‍ സൈന്യം പ്രതികരിച്ചു.

ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ ഉള്‍പ്പെടെ പത്തു സൈനികരും അപകടത്തില്‍ മരിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികര്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ പാക്കിസ്ഥാന്റെ സഹായവാഗ്ദാനം ഇന്ത്യ നേരത്തെ നിരാകരിച്ചിരുന്നു. അപകടം നടന്നു മുപ്പതു മണിക്കൂറിനു ശേഷമാണ് പാക്ക് ഡിജിഎംഒ മേജര്‍ ജനറല്‍ റിയാസ് ഫോണില്‍ സഹായം വാഗ്ദാനം ചെയ്തത്.