കഴിഞ്ഞ അഞ്ച് വര്‍ഷം ഉമ്മന്‍ ചാണ്ടി കമ്പനിയുടെ സുവര്‍ണ കാലഘട്ടമായിരുന്നുവെന്ന് പിണറായി വിജയന്‍

single-img
5 February 2016

pinarayi

കഴിഞ്ഞ അഞ്ച് വര്‍ഷം ഉമ്മന്‍ ചാണ്ടി കമ്പനിയുടെ സുവര്‍ണ കാലഘട്ടമായിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം സുവര്‍ണ കാലഘട്ടമായിരുന്നുവെന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴ കേസ് അന്വേഷിച്ച എസ്പി സുഗേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത് സര്‍ക്കാരിന്റെ വരുതിയിലാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണ്. മൂന്ന് ഡിജിപിമാരെ മറികടന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത് കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.