സരിത സമൂഹത്തെ വിഡ്ഢി വേഷം കെട്ടിക്കുകയാണോ എന്ന് കോടതി; സരിത നല്‍കുന്നത് കള്ളമൊഴിയാണെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല

single-img
5 February 2016

court

സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ സമൂഹത്തെ വിഡ്ഢി വേഷം കെട്ടിക്കുകയല്ലേ എന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ചോദിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സരിത സോളാര്‍ കമ്മീഷനു നല്‍കിയ മൊഴികള്‍ കളവാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് എസ്.എസ്.വാസനാണ് ചോദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിക്കെതിരേ സരിതയും സിപിഎം നേതാവ് ഇ.പി.ജയരാജനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കള്ളമൊഴിക്ക് കാരണമെന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച്. തിങ്കളാഴ്ച കോടതി പരാതിക്കാരന്റെ വാദം കേള്‍ക്കും.

സര്‍ക്കാരിനെതിരേയും കോടതി വിമര്‍ശനം ഉന്നയിച്ചു. സരിത നല്‍കുന്നത് കള്ളമൊഴിയാണെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മാവിനു തടുക്കാന്‍ കഴിയില്ലെന്നാണോ എന്നും ശിവനു തൃക്കണ്ണു തുറക്കാന്‍ കഴിയില്ലേ എന്നും കോടതി ചോദിച്ചു.