ഭീകരര്‍ക്കെതിരെ പൊരുതിയ കുട്ടിക്കമാന്‍ഡറെ താലിബാന്‍ വധിച്ചു

single-img
5 February 2016

Commando

തന്റെ അമ്മാവനൊപ്പം നിരവധി തവണ താലിബാനെതിരേ യുദ്ധം ചെയ്ത് പ്രശസ്തിയാര്‍ജിച്ച പത്തു വയസുകാരനെ സ്‌കൂളിലേക്കുള്ള വഴിമധ്യേ താലിബാന്‍ ഭീകരവാദികള്‍ വെടിവെച്ചുകൊന്നു. വാസില്‍ അഹ്മദ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉറുസ്ഗന്‍ പ്രവിശ്യയുടെ തലസ്ഥാനമായ തിരിന്‍കോട്ടിലെ വീടിന്റെ സമീപത്ത് ഭീകരരുടെ വെടിയേറ്റ് കുട്ടി മരിച്ചത്.

താലിബാന്‍കാര്‍ തന്റെ പിതാവിെന കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വാസില്‍ ഭീകരര്‍ക്കെതിരെ യുദ്ധത്തിനിറങ്ങിയത്. പട്ടാള യൂണിഫോം ധരിച്ച് തോക്കേന്തി നില്ക്കുന്ന വാസിലിന്റെ ചിത്രം നവമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്നു. കുട്ടിപ്പട്ടാളത്തെ യുദ്ധത്തിനു നിയോഗിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, സൈ ന്യവും ഭീകരരും വര്‍ഷങ്ങളായി ഇത് തുടരുന്നതായി ചൈല്‍ഡ് സോള്‍ജിയേര്‍സ് അസോസിയേഷന്‍ ഡയറക്ടര്‍ ചാരുലത ഹോംഗ് അരോപിച്ചു.

വാസില്‍ അഹ്മദിന്റെ മരണത്തിനു താലിബാന്‍ സര്‍ക്കാരും കുട്ടിയുടെ കുടുംബവും ഉത്തരവാദികളാണെന്ന് അഫ്ഗാനിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആരോപിച്ചു. വാസിലിന്റെ പിതാവ് കൊല്ലപ്പെട്ടതിനു പിന്നാലെ താലിബാനെതിരായ യുദ്ധത്തില്‍ വാസിലും പങ്കെടുത്തതിനെ ലോക്കല്‍ പോലീസ് പ്രശംസിച്ചിരുന്നു.