വിമാനത്തില്‍ പാട്ടു പാടാന്‍ അവസരമൊരുക്കിയ എയര്‍ഹോസ്റ്റസുകളെ സസ്‌പെന്‍ഡ് ചെയ്ത സംഭവം:നടപടി യഥാര്‍ത്ഥ അസഹിഷ്ണുതയെന്ന് സോനു നിഗം

single-img
5 February 2016

download (1)മുംബൈ ജോദ്പൂര്‍ വിമാനത്തില്‍ സോനു നിഗത്തിന് പാട്ടു പാടാന്‍ അവസരമൊരുക്കിയ അഞ്ച് എയര്‍ഹോസ്റ്റസുകളെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സോനു നിഗം രംഗത്ത്. നടപടി യഥാര്‍ത്ഥ അസഹിഷ്ണുതയെന്ന് സോനു നിഗം പ്രതികരിച്ചു.പല വിദേശ രാജ്യങ്ങളിലേക്കും വിമാനയാത്ര ചെയ്തിട്ടുള്ളയാളാണ് താന്‍. വിമാന യാത്രക്കിടെ വിമാനത്തില്‍ ഫാഷന്‍ ഷോ നടത്തുന്നവരെയും യാത്രക്കാരെ രസിപ്പിക്കുന്നതിനു വേണ്ടി തമാശകള്‍ കാണിക്കുന്ന പൈലറ്റുമാരേയും ജീവനക്കാരേയും താന്‍ കണ്ടിട്ടുണ്ട്. പല രാജ്യങ്ങളിലും വിമാനയാത്രക്കിടെ ഇത്തരം തമാശകള്‍ അനുവദിക്കാറുമുണ്ട്. പക്ഷേ എന്തുകൊണ്ട് ഇവിടെമാത്രം ഇതിനെല്ലാം വിലങ്ങിടുന്നു. താന്‍ ചെയ്തത് എന്താണെന്നു മനസ്സിലാകാത്തത് സാമാന്യ ബോധമില്ലായ്മയാണ്. ഈ ബോധമില്ലായ്മയാണ് യഥാര്‍ത്ഥ അസഹിഷ്ണുതയെന്ന് സോനുനിഗം പ്രതികരിച്ചു.